കാട്ടാക്കട: ഓണം കൊഴുപ്പിക്കാൻ വാറ്റ് ലോബി വീണ്ടും സജീവമായതായി സൂചനകൾ. മുന്തിയ ഇനമെന്നു പറഞ്ഞു വാറ്റുചാരായം വിപണിയിലെത്തിക്കാനാണു ശ്രമം നടന്നുകൊണ്ടിരിക്കുന്നത്.
ജിഎസ്ടി, ബേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ദേ മാവേലി കൊമ്പത്ത് തുടങ്ങി വിവിധ പേരുകളിൽ ചാരായം നിർമിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് ലഭി ക്കുന്ന വിവരങ്ങൾ. വനവും നാടും അതിരിടുന്ന സ്ഥലങ്ങളാണു വാറ്റുചാരായം നിർമിക്കുന്ന വ രുടെ കേന്ദ്രങ്ങൾ. വനത്തിലെ കേന്ദ്രങ്ങളിൽ ഉറയിടുന്ന വാറ്റ് അവിടെനിന്നു പുറത്തെത്തിച്ചാണു ചാരായമാക്കി വാറ്റുന്നത്.
ഇതിൽ ഏലക്ക, ഓറഞ്ച്, പൈനാപ്പിൾ എന്നിവയുടെ കൃത്രിമ എസൻസും കടത്തികൊണ്ടുവരുന്ന സ്പിരിറ്റും ചേർത്താണു വി ൽക്കുക. ഇക്കുറി എസ്എംഎസ് തന്ത്രമാണു വിൽപനയ്ക്കായി ഉപയോഗിക്കുന്നതെന്നും അറിയുന്നു. എക്സൈസിന്റെ പിടിയിലാകാതിരിക്കാനാണ് ഈ തന്ത്രം. നെട്ടുകാൽത്തേരി തുറന്നജയിലിനു സമീപത്തുനിന്നും എക്സൈസ് രണ്ടു തവണ കണ്ടെത്തിയത് 5,000 ലിറ്റർ സ്പിരിറ്റാണ്.
റബർ ഭൂമിയിൽ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയിഡ്. തലസ്ഥാനത്തേക്കാണ് വാറ്റുചാരായം അധികവും പോകുന്നതെന്നാണു വിവരം. അടുത്തിടെ വാറ്റ് ചോദ്യം ചെയ്ത യുവാക്കളെ കാറിൽവന്ന സംഘം അടിച്ച് അവശരാക്കി. പരാതി ആകുമെന്നായപ്പോൾ ചില നേതാക്കൾ ഇടപെട്ട് അവർക്ക് പണം നൽകി ഒതുക്കി.
ഇപ്പോൾ യുവാക്കളേയും ആദിവാസികളേയും ഉപയോഗിച്ചാണ് വാറ്റും വിൽപ്പനയും. കനത്ത തുക കിട്ടുമ്പോൾ എന്തും ചെയ്യുമെന്ന അവസ്ഥയും. കിള്ളിയിലും കുരുതംകോട്ടും വിദേശമദ്യം വ്യാജനായി ഉണ്ടാക്കുന്നവരെ പിടികൂടിയിരുന്നു. അവർ ജയിലിൽനിന്ന് ഇറങ്ങിവന്ന ഉടനെ തന്നെ തുടങ്ങി പഴയ നിർമാണവും.
ഇത് അറിഞ്ഞിട്ടും എക്സൈസിന് അനക്കമില്ല. വനത്തിനകത്തും ചില കേന്ദ്രങ്ങളിലും വാറ്റു നടക്കുന്നുണ്ട്. ഇതിനായി ഗുണ്ടാപ്പടകളേയും ഏർപ്പാടാക്കിയിട്ടുണ്ട്. ശബ്ദിച്ചാൽ അടിച്ചൊതുക്കുമെന്ന ഭീഷണിയും