മു​റ്റ​ത്തെ​മു​ല്ല പ​ദ്ധ​തി ഇ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ സെ​മി​നാ​ർ; വി​ദ​ഗ്ദ​സം​ഘം മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്ക്

മണ്ണാർക്കാട്: ഗ്രാ​മീ​ണ ജ​ന​ത​യെ വ​ട്ടി​പ്പ​ലി​ശ​ക്കാ​രി​ൽ നി​ന്നും സം​ര​ക്ഷി​ക്കാ​നാ​യി കേ​ര​ളം ന​ട​പ്പാ​ക്കി​യ മു​റ്റ​ത്തെ മു​ല്ല പ​ദ്ധ​തി ഇ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വു​മാ​യി ദേ​ശീ​യ സെ​മി​നാ​ർ.​ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന ബി​ഐ​ആ​ർ​ഡി, ന​ബാ​ർ​ഡ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ൽ ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​റി​ലാ​ണ് മു​റ്റ​ത്തെ മു​ല്ല രാ​ജ്യ​വ്യാ​പ​ക​മാ​ക്കാ​നു​ള്ള നി​ർ​ദ്ധേ​ശ​മു​യ​ർ​ന്ന​ത്.​

രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ 80 പ്ര​ധാ​ന വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത സെ​മി​നാ​റി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക പ്ര​തി​നി​ധി​യാ​യി ദേ​ശീ​യ പാ​ന​ലി​സ്റ്റി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​പു​രു​ഷോ​ത്ത​മ​നാ​ണ് മു​റ്റ​ത്തെ മു​ല്ല പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വി​ല​യി​രു​ത്തി​യ സെ​മി​നാ​ർ കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്കി​ലേ​ക്കാ​ണ് സം​ഘം ആ​ദ്യ​മെ​ത്തു​ക.
റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ല​ക്ഷ്മി​കാ​ന്ത് റാ​യ്, ബി​ഐ​ആ​ർ​ഡി ഡ​യ​റ​ക്ട​ർ രാ​ജി ജെ​യി​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.​

എം.​പു​രു​ഷോ​ത്ത​മ​നു പു​റ​മേ പാ​ന​ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന ആ​ക്സി​സ് ബാ​ങ്ക് സി​ഇ​ഒ മ​ധു​ധീ​പ് റാ​യ്,ഇ​ൻ​ഡ​സ​ന്‍റ് ബാ​ങ്ക് ബി​സി​ന​സ് ഹെ​ഡ് വ​ർ​മ്മ പ്ര​സാ​ദ്, നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ര​ജി​നി​കാ​ന്ത് ദ്വി​വേ​ദി, വി​എ​എ​സ് സി ​ഡ​യ​റ​ക്ട​ർ ഡോ:​ജ​യ​ദീ​പ് എ​ന്നി​വ​രും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Related posts