തിരുവനന്തപുരം: വട്ടിയൂർകാവിലെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് കീറാമുട്ടിയാകുന്നതിനിടെ പീതാംബരക്കുറുപ്പിനെ പിന്തുണച്ച് കെ.മുരളീധരൻ എംഎൽഎ. കുറിപ്പിനെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗത്തിൽ മുരളി ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളിൽ കാര്യമില്ലെന്നു പറഞ്ഞ മരളീധരൻ താൻ മത്സരിക്കാൻ വന്നപ്പോഴും ഇത്തരം പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവന്നും കൂട്ടിച്ചേർത്തു. പാർട്ടി തീരുമാനിക്കുന്നയാൾ സ്ഥാനാർഥിയാകും. തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യങ്ങൾ പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വട്ടിയൂർകാവിൽ പീതാംബരക്കുറുപ്പിനെ മത്സരിപ്പിച്ചാൽ വിജയിക്കില്ലെന്നും കുറുപ്പിന് ജനസമ്മിതി ഇല്ലെന്നും പ്രാദേശിക നേതാക്കൾ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനെത്തിയ ഉമ്മൻചാണ്ടിയേയും കെ.സുധാകരനെയുമെല്ലാം പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ കാത്തു നിന്നാണ് പ്രാദേശിക നേതാക്കൾ എതിർപ്പറിയിച്ചത്.