വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ആ​ർ​എ​സ്എ​സ് എ​ൽ​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചു; സിപിഎമ്മിന്‍റെ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തതിന് തെളുവുണ്ടെന്ന ആരോപണവുമായി മുരളിധരൻ

കോ​ഴി​ക്കോ​ട്: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ആ​ർ​എ​സ്എ​സ് എ​ൽ​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ചെ​ന്നും എ​ൻ​എ​സ്എ​സി​നെ എ​തി​ർ​ക്കാ​ൻ സി​പി​എം ആ​ർ​എ​സ്എ​സി​നെ കൂ​ട്ടു​പി​ടി​ച്ചെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് തോ​ൽ​വി​ക്കു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ മു​ര​ളി കു​റ്റ​പ്പെ​ടു​ത്തി. മു​ര​ളീ​ധ​ര​ൻ എം​പി​യാ​യ ഒ​ഴി​വി​ലാ​ണു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ച​തി​ന് ത​ന്‍റെ പ​ക്ക​ൽ തെ​ളി​വു​ക​ളു​ണ്ട്. ഇ​പ്പോ​ൾ അ​തു പു​റ​ത്തു​വി​ടു​ന്നി​ല്ല. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നേ​രി​ട്ടാ​ണ് അ​തു ചെ​യ്ത​ത്. എ​ൻ​എ​സ്എ​സി​നെ എ​തി​ർ​ക്കാ​ൻ ആ​ർ​എ​സ്എ​സി​നെ കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണ് സി​പി​എം ചെ​യ്ത​ത്. ആ​ർ​എ​സ്എ​സ് വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ലേ​ക്കു മ​റി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

പ്ര​ള​യ​കാ​ല​ത്ത് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ശേ​ഖ​രി​ച്ചു ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ കൊ​ടി വീ​ശി ക​യ​റ്റി​യ​യ​ക്കു​ക​യ​ല്ലാ​തെ പ്ര​ശാ​ന്ത് ഒ​ന്നും ചെ​യ്തി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് പ്ര​ശാ​ന്തി​നെ മേ​യ​ർ ബ്രോ ​ആ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എം​എ​ൽ​എ​മാ​രെ രാ​ജി​വ​യ്പി​ച്ച് എം​പി​മാ​രാ​ക്കി​യ​ത് ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ എ​ട്ട് വ​ർ​ഷം പ​രി​പാ​ലി​ച്ച ത​ന്‍റെ മ​ണ്ഡ​ല​മാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ്. ആ ​മ​ണ്ഡ​ല​മാ​ണു യു​ഡി​എ​ഫി​നു ന​ഷ്ട​മാ​യ​ത്. അ​തി​ൽ ഏ​റ്റ​വും ദുഃ​ഖി​ത​ൻ താ​നാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ 14,465 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു സി​പി​എ​മ്മി​ലെ വി.​കെ. പ്ര​ശാ​ന്ത് കോ​ണ്‍​ഗ്ര​സി​ലെ കെ. ​മോ​ഹ​ൻ​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് നി​യ​മ​സ​ഭാ മ​ണ്ഡ​ലം വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​മാ​യി മാ​റി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ട​തു മു​ന്ന​ണി ഇ​വി​ടെ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

2011 ൽ ​മ​ണ്ഡ​ലം ന​ഷ്ട​പ്പെ​ടു​ന്പോ​ൾ 35.84 ശ​ത​മാ​ന​മാ​യി​രു​ന്ന ഇ​ട​തു​മു​ന്ന​ണി​യു​ടെ വോ​ട്ടു​വി​ഹി​തം ക്ര​മേ​ണ കു​റ​ഞ്ഞ് ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​പ്പോ​ഴേ​ക്കും 21.69 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് വി.​കെ പ്ര​ശാ​ന്തി​ലൂ​ടെ 44.24 ശ​ത​മാ​നം വോ​ട്ടു​വി​ഹി​ത​വും 14,465 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വും സ്വ​ന്ത​മാ​ക്കി ഇ​ട​തു​മു​ന്ന​ണി ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ കു​തി​ച്ചു​ക​യ​റി​യ​ത്.

വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ന​ട​ന്ന 2011 ലെ​യും 2016 ലെ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കെ. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ പ്ര​ശാ​ന്തി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം.

മാ​ത്ര​മ​ല്ല, സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ല്ലു​ക​ടി​യു​ണ്ടാ​യി​രു​ന്നു. എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​നെ​തി​രേ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണു മോ​ഹ​ൻ​കു​മാ​റി​നു സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച​ത്. പാ​ർ​ട്ടി​യി​ൽ​നി​ന്നു പി​ന്തു​ണ വേ​ണ്ട​ത്ര കി​ട്ടു​ന്നി​ല്ലെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ൽ മോ​ഹ​ൻ​കു​മാ​ർ ത​ന്നെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

Related posts