പയ്യന്നൂര്‍: രഹസ്യമായി പ്രവര്‍ത്തിച്ചുവന്ന പാടിയോട്ട്ചാലിലെ നാടന്‍ ചാരായ വാറ്റുകേന്ദ്രം എക്സെസസ് സംഘം തകര്‍ത്തു. പാടിയോട്ടുചാല്‍ പൊന്നംവയല്‍ പടന്തേനിപ്പാറയിലെ ജനവാസം കുറഞ്ഞ പ്രദേശത്ത് രഹസ്യമായി പ്രവര്‍ത്തിച്ചുവന്നിരുന്ന വാറ്റ് കേന്ദ്രമാണ് കണ്ടെത്തി നശിപ്പിച്ചത്. ചാരായം വാറ്റുന്നതിനായി തയാറാക്കി ബാരലില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തിയ 120 ലിറ്ററോളം വാഷാണ് എക്സൈസ് സംഘം നശിപ്പിച്ചത്.
എക്സൈസ് സംഘം റെയ്ഡിന് വരുന്നുണ്ടെന്ന് മനസിലാക്കി മുങ്ങിയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണ്.പയ്യന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രഭാകരന്, പ്രിവന്റീവ് ഓഫീസര്‍ അസീസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നികേഷ്, ഡ്രൈവര്‍ പ്രകാശന് എന്നിവരുള്പ്പെടെുന്ന സംഘമാണ് വാറ്റ് കേന്ദ്രം തകര്‍ത്തത്.
കഴിഞ്ഞ ദിവസം രാമന്തളി ചിറ്റടിയിലും എക്സൈസ് സംഘം വാറ്റുകേന്ദ്രം കണ്ടെത്തി തകര്‍ത്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചാരായ ലോബി സജീവമായിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ശക്തമായ പരിശോധനകള്‍ നടത്താനുള്ള തയാറെടുപ്പിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.