പാമ്പു പിടിത്തം മാത്രമല്ല വാവ സുരേഷിനെ മലയാളികളുടെ പ്രിയപ്പെട്ടവനാക്കുന്നത് സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂടിയാണ്.
അണലിയുടെ കടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും മടങ്ങിയെത്തിയ വാവ ഇപ്പോള്‍ സേവനപ്രവര്‍ത്തനങ്ങളുമായി സജീവമാണ്.
മുമ്പ് പ്രളയകാലത്തും വാവ സുരേഷ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ലോക് ഡൗണ്‍കാലത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോഴും ആവശ്യക്കാരെ സഹായിക്കുകയാണ് വാവ.
ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാന്‍ സ്വപ്നം കാണുന്നതെന്ന ആമുഖത്തോടെ ഇന്ന് ചെയ്ത നന്മയുടെ കഥ വാവ സുരേഷ് വെളിപ്പെടുത്തുകയാണ്. 25 കുടുംബങ്ങളുടെ കണ്ണീര് തുടച്ച കഥയാണ് വാവ പങ്കുവച്ചത്.
വാവ സുരേഷ് പോസ്റ്റ് ഇങ്ങനെ
നമസ്‌കാരം????
ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാന്‍ സ്വപ്നം കാണുന്നത്.
അതിനുവേണ്ടിയാണ് ഈ ഓട്ടം.
ഇന്നലെ (04/04/20)എന്റെ ജീവിതത്തിലെ ഒരു നല്ല ദിനമായിരുന്നു.
കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത് ‘പാടം’ എന്ന സ്ഥലത്തു നിന്നും ഒരു വിളി വന്നു.
ഹരി , രാജേഷ് എന്നീ രണ്ട് നന്മമനസ്സുകളാണ് ആ അറിയിപ്പ് തന്നത്.
അവിടെ 25 ല്‍ അധികം കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല.
മറ്റൊന്നും ആലോചിക്കാനോ ആരുടെയെങ്കിലും സഹായം തേടാനോ ഉള്ള സമയമുണ്ടായിരുന്നില്ല.
പെട്ടെന്നു തന്നെ അത്രയും കുടുംബങ്ങള്‍ക്കാവശ്യമുള്ള അരിയും പലവ്യഞ്ജന-പച്ചക്കറികളും സംഘടിപ്പിച്ചു.
സന്തതസഹചാരികളായ അംബിച്ചേട്ടനെയും സന്തോഷിനേയും കൂട്ടി… ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ആ കിറ്റുകള്‍ ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുത്തു.
ഇതൊരു നിയോഗമാണ് .
എന്നെ ഈ വിവരം അറിയിക്കാന്‍ നിമിത്തമായ ഹരിക്കും രാജേഷിനും… എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്കും ഈ നിയോഗത്തിന് എന്നെ അനുവദിച്ച സര്‍വ്വേശ്വരനും നന്ദി പറയുന്നു.
സ്നേഹപൂര്‍വ്വം..
വാവാ സുരേഷ്