തിരുവനന്തപുരം: പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പാമ്പ് പിടിത്തക്കാരൻ വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ദിവസമാണ് സുരേഷിനെ ഐ.സി.യുവിൽ നിന്നും വാർഡിലേക്ക് മാറ്റിയത്.
പത്തനാപുരത്ത് പാമ്പിനെ പിടികൂടിയശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം അതിനെ പൊതുജനങ്ങൾക്ക് മുന്നിൽ വീണ്ടും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് രക്ത അണലിയുടെ കടിയേറ്റത്.
ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ഒരാഴ്ചയിലേറെ കാലം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവസുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.