വിഷപാമ്പുകളെ അടക്കം അതിസാഹസികമായി പിടികൂടി പേരെടുത്ത് വാവാ സുരേഷ് ചെയ്യുന്നത് തികച്ചും അശാസ്ത്രീയവും അബദ്ധവുമാണെന്നും പ്രശസ്തിയ്ക്കുവേണ്ടിയുള്ള ഷോ ഓഫ് ആണ് അദ്ദേഹം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി യുവ ഡോക്ടര്‍ ഇക്കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വാവാ സുരേഷിന്, ശശി തരൂര്‍ എംപി പത്മ പുരസ്‌കാരം ശുപാര്‍ശ ചെയ്തതുമായി ബന്ധപ്പെട്ടാണ് നെല്‍സണ്‍ ജോസഫ് എന്ന യുവ ഡോക്ടര്‍ രംഗത്തെത്തിയത്.
പാമ്പ് പിടുത്തവും പിന്നീടുള്ള പ്രദര്‍ശനവുമെല്ലാം വെറും ഷോ ഓഫ് ആണെന്നും വാവാ സുരേഷിനെ പത്മ അവാര്‍ഡിന് പരിഗണിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവര്‍ത്തിയാണെന്നും ഡോ. നെല്‍സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ ഡോക്ടറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാവാ സുരേഷ് രംഗത്തെത്തിയിരിക്കുന്നു. 154ാം രാജവെമ്പാലയെ പിടികൂടുന്ന വിഡിയോയിലാണ് വാവ സുരേഷിന്റെ പ്രതികരണം. വിഡിയോക്ക് പിന്നാലെ സുരേഷിന്റെ പാമ്പുപിടിത്ത വിഡിയോയിലെ അശാസ്ത്രീയവശങ്ങളും തെറ്റുകളും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നെല്‍സണ്‍.
ജീവന്‍ പണയം വെച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല. തികച്ചും അനാവശ്യവും അപകടകരവുമാണെന്ന് നെല്‍സണ്‍ വീണ്ടും പറയുന്നു. പാമ്പിനെ പിടിക്കാനാവശ്യമില്ലാത്ത സജ്ജീകരണങ്ങളില്ലാതെ സ്ഥലത്തേക്ക് പോകുക, അശ്രദ്ധ, പാമ്പിനെ പ്രദര്‍ശിപ്പിക്കുക, പാമ്പിനെ കയ്യിലെടുത്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുക തുടങ്ങിയ തെറ്റുകളെ വിദഗ്ധ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നെല്‍സണ്‍ വിമര്‍ശിക്കുന്നത്. ആ വിഡിയോയുടെ ലിങ്കും പങ്കുവെച്ചിട്ടുണ്ട്.