നിസ്വാര്‍ഥ സേവനത്തിന്റെ ഉത്തമ ഉദാഹരണമാണ് വാവാ സുരേഷ്. കേരളത്തിലങ്ങോളമിങ്ങോളം എത്തി പാമ്പുകളെ പിടികൂടുകയും കാട്ടില്‍ വിടുകയും ചെയ്യുന്നതിന് യാതൊരു പ്രതിഫലവും വാങ്ങുന്നയാളല്ല വാവ.
കേരളത്തെ നടുക്കിയ ഉത്രാ കൊലക്കേസില്‍ കേസ് തെളിയാന്‍ പോലും കാരണമായത് വാവാ സുരേഷിന്റെ നിഗമനങ്ങളും വെളിപ്പെടുത്തലുകളും ആണ്. നല്ല ഒരു മനുഷ്യസ്നേഹി കൂടിയായ വാവ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്.
ആയിരക്കണക്കിന് പാമ്പുകളെ പിടിച്ച ഈ മനുഷ്യന് ഇപ്പോഴും തന്റെ കൊച്ചു വീട്ടിലാണ് കഴിയുന്നത്. ഇപ്പോള്‍ വാവയുടെ നന്മ നിറഞ്ഞ മനസ്സ് കണ്ട് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഈ മാസം ആദ്യമാണ് പത്തനാപുരംകാരി പത്തു വയസ്സുള്ള ആദിത്യ എന്ന കുട്ടി വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ചത്.
മണ്‍കട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ വീട്ടില്‍ ടാര്‍പോളിന്‍ പൊതിഞ്ഞ് മേല്‍ക്കൂരയില്‍ ആണ് ആദിത്യയും കുടുംബവും താമസിച്ചിരുന്നത് പൊടിപാറുന്ന മണ് തറയില്‍ പായ വിരിച്ച് ഉറങ്ങാന്‍ കിടന്ന ആദിത്യാ പാമ്പുകടിയേറ്റ് മരിക്കുകയായിരുന്നു.
ഭിത്തിയോട് ചേര്‍ന്ന മാളത്തില്‍ പിന്നെ നാട്ടുകാര്‍ പാമ്പിനെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് വാവ സുരേഷിന് അത്യധികം വേദന ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഈ കുടുംബത്തിന് കരുതലേകി വാവ എത്തിയിരിക്കുകയാണ്.
തനിക്ക് വീടു വെയ്ക്കാന്‍ പ്രവാസികളുടെ കൂട്ടായ്മ നല്കിയ പണത്തിന്റെ ഒരു ഭാഗമെടുത്ത് ആദിത്യയുടെ കുടുംബത്തിന് വീടുവെച്ചു നല്‍കാനൊരുങ്ങുകയാണ് ഈ മനുഷ്യസ്നേഹി.
സ്വന്തം വീടിന്റെ നിര്‍മാണം പ്രാഥമികഘട്ടത്തിലേക്ക കടക്കുമ്പോഴാണ് ആദിത്യയുടെ മരണവാര്‍ത്ത വാവ അറിഞ്ഞത്. ഇതോടെ ഈ മനുഷ്യസ്നേഹി തനിക്ക് വീട് വെക്കാന്‍ കിട്ടിയ പണത്തില്‍ നിന്നും ആദിത്യയുടെ കുടുംബത്തിന് വീടുവെച്ച് നല്‍കാനൊരുങ്ങുകയാണ്.
12 ലക്ഷം രൂപ ചിലവില്‍ എല്ലാ സൗകര്യങ്ങളോടെയും നിര്‍മ്മിക്കുന്ന വീടിന്റെ കല്ലിടലും വാവ സുരേഷ് നിര്‍വഹിച്ചു. ആദിത്യയുടെ പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മ്മിക്കുന്നത്.
ഇവിടെ എത്തിയ സുരേഷ് തനിക്ക് വീട് നിര്‍മ്മിക്കാന്‍ ലഭിച്ച പണമുപയോഗിച്ച് ആദിത്യക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിക്കുകയായിരുന്നു.
മൂന്നു മാസംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം വിവരമറിഞ്ഞ പ്രദേശവാസികളും സഹായവുമായി രംഗത്തുണ്ട.് വാവയ്ക്ക് കണ്ണീരോടെ നന്ദി പറയുകയാണ് ആദിത്യയുടെ കുടുംബം.