കോഴിക്കോട്: മെഡിക്കൽ കോളജിലെ പ്രഭാഷണ വേദിയിൽ സുരക്ഷിതമില്ലാതെ പാന്പിനെ പ്രദർശിപ്പിച്ച വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു.
താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസാണ് സുരേഷിനെതിരേ നടപടിയെടുത്തത്.
ചൊവ്വാഴ്ച മെഡിക്കൽ കോളജിലെ നഴ്സിംഗ് വകുപ്പ് നടത്തിയ ശാസ്ത്രീയ പാന്പ് പിടിത്ത മാർഗനിർദേശ സെമിനാറിനിടയിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വിഷപ്പാന്പുകളെ സുരക്ഷിതമല്ലാത്ത രീതിയിൽ വേദിയിൽ പ്രദർശിപ്പിച്ച സുരേഷ്, മൈക്കിന് പകരം പാന്പിനെ ചുണ്ടിൽ ചേർത്ത് വച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
അനുമതിയില്ലാതെ പാന്പുകളെ പ്രദർശിപ്പിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാന്പ് പിടിത്തം നടത്തുന്നതമടക്കുമുള്ള നിരവധി ആരോപണങ്ങൾ നേരിടുന്ന വേളയിലാണ് സുരേഷിനെതിരായ പുതിയ കേസ്.