ഗാന്ധിനഗർ: മൂർഖൻ പാന്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷ് രോഗവിമുക്തനായ ശേഷം അദ്ദേഹവുമായി മാത്രമേ നാട്ടിലേക്കു മടങ്ങുകയുള്ളൂവെന്ന് സഹോദരൻ സത്യദേവൻ.
വാവാ സുരേഷിന് പാന്പ് കടിയേറ്റതറിഞ്ഞ് ഉടൻ സഹോദരിയും സഹോദരൻ സത്യദേവനും ഭാര്യയും തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച അർധരാത്രിതന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിയിരുന്നു.
വാവാ സുരേഷിൽനിന്നും സഹായം ലഭിച്ചവരുടെ നിലയ്ക്കാത്ത ഫോണ് വിളികൾക്കു മറുപടി പറയുകയായിരുന്നു ഈ ദിവസങ്ങളിൽ.
ഇപ്പോൾ സുരേഷിന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം അറിയുന്നതിനായി ആകാംക്ഷയോടെ മെഡിക്കൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ മുൻവശത്ത് നിൽക്കുകയാണ് ഈ കുടുംബം.
കുറിച്ചി സ്വദേശി നിഖിലിന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകൾക്കിടയിൽ കണ്ട മൂർഖൻ പാന്പിനെ പിടിക്കാനാണ് വാവാ സുരേഷ് എത്തിയത്.
വിളിച്ചു വരുത്തിയത് മഞ്ചേഷും. അതിനാൽ ഇരുവരും നിറകണ്ണുകളോടെ വാവാ സുരേഷ് ചികിത്സയിൽ കഴിയുന്ന മുറിയുടെ വാതിലിൽ കാത്തിരിപ്പാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടും ന്യൂറോ സർജി മേധാവിയുമായിരുന്ന ഡോ. എം.എസ്. ഷർമദ്, വാവ സുരേഷിനെ തീവ്ര പരിചരണ വിഭാഗത്തിലെത്തി സന്ദർശിച്ചു.
പാന്പ് കടിയേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയപ്പോൾ ചികിത്സയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
കോട്ടയം: വാവാ സുരേഷിന് പാന്പുകടിയേറ്റ വീടിന്റെ പരിസരത്ത് വീണ്ടും പാന്പിനെ കണ്ടെത്തി.
കുറിച്ചി പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ ജലധരന്റെ വീടിന്റെ പിൻവശത്തെ കൽക്കൂന്പാരത്തിൽനിന്ന് മൂർഖൻ പാന്പിനെ പിടികൂടുന്നതിനിടെയാണ് വാവാ സുരേഷിന് കടിയേറ്റത്.
വീണ്ടും ചൊവ്വാഴ്ച്ച രാത്രി 10.30നാണ് ഇതേ കൽക്കൂട്ടത്തിന്റെ പരിസരത്ത് മറ്റൊരു പാന്പിനെ കണ്ടെത്തിയത്. തുടർന്ന് വിവരം സ്നേക്ക് റെസ്ക്യൂ ജില്ലാ കോ-ഓർഡിനേറ്ററെ അറിയിച്ചു.
ഇവിടെനിന്നു റെസ്ക്യൂവർ എത്തി പരിശോധന നടത്തിയെങ്കിലും പാന്പിനെ പിടികൂടാൻ സാധിച്ചില്ല.
വാവാ സുരേഷ് പിടികൂടിയ ഇനത്തിൽപ്പെട്ട പാന്പ് തന്നെയാണിതെന്നും കൂടാതെ പ്രദേശത്ത് കൂടുതൽ പാന്പുകൾ ഉള്ളതായി സംശയിക്കുന്നെന്നും ഇവയുടെ പൊഴിച്ചിട്ട പടങ്ങൾ സമീപത്ത് കണ്ടെത്തിയെന്നും റെസ്ക്യൂവർ പറഞ്ഞു.