വാവ സുരേഷ് വീണ്ടും പണിതുടങ്ങി! പാമ്പുകടിയേറ്റ് ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം പുറത്തിറങ്ങി പിടികൂടിയത്‌ മൂര്‍ഖനെ; പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദിയും…

തി​രു​വ​ന​ന്ത​പു​രം: വാ​വ സു​രേ​ഷ് വീ​ണ്ടും പാ​ന്പു​ക​ളു​ടെ ലോ​ക​ത്ത് സ​ജീ​വം. പാ​ന്പു​ക​ടി​യേ​റ്റ് ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ വാ​വ സു​രേ​ഷ് വീ​ണ്ടും പാ​ന്പു പി​ടി​ത്ത​ത്തി​ൽ സ​ജീ​വ​മാ​യി.

തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക​രാ​യി​ക്ക് അ​ടു​ത്തു​നി​ന്ന് ഇന്ന് വാ​വ സു​രേ​ഷ് മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി. ഫേ​സ്ബു​ക്കി​ലൂ​ടെ വാ​വ സു​രേ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ അ​ണ​ലി​യെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് സു​രേ​ഷി​ന് പാ​ന്പു​ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളി​യാ​ഴ്ച​യാ​ണ് വാ​വ സു​രേ​ഷ് ആ​ശു​പ​ത്രി വി​ട്ട​ത്.

വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

നമസ്കാരം
ഞാൻ ഇപ്പോൾ 22.2.2020.രാവിലെ 11മാണിയോട് കൂടി തിരുവനന്തപുരം ജില്ലയിലെ
അരുവികരായി ക്ക്അടുത്ത്കണ്ടാ ള്ള ശ്രീ മാൻ മിഥുൻ എംഎം കുഴിയിലെ വീട് അവറുകളുടെവീടിനടുത്ത് പറമ്പിൽ നിന്ന് പിടികൂടിയ മൂർഖൻ അതിഥി

2020 രണ്ടാം മാസം പതിമൂന്നാം തീയതി പാമ്പുകടിയേറ്റ അതിനുശേഷം പുറത്തിറങ്ങി ആദ്യത്തെ അതിഥി എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരായിരം നന്ദി എല്ലാവർക്കും ശുഭ സായാഹ്നം നേരുന്നു.

വാവ സുരേഷ്

Related posts

Leave a Comment