കാണക്കാരി: വവ്വാൽ ശല്യം പെരുകുന്നു. ഭീതിയിൽ നാട്ടുകാർ. കാണക്കാരി ഗുരുദേവ ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ആയിരക്കണക്കിന്ന് വവ്വാലുകൾ അധിവസിക്കുന്നത്. പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഇത്തരത്തിൽ ധാരാളം വവ്വാലുകൾ ഉണ്ട്.
ചെറുതും വലുതുമായി പലതരത്തിലുള്ള വവ്വാലുകൾ കൂട്ടമായി എത്തി രാത്രികാലങ്ങളിൽ കായ്ഫലങ്ങളുടെ അവശിഷ്ടങ്ങളും കാഷ്ഠവും വീടുകളുടെ മുറ്റത്തും കിണറുകളിലും നിക്ഷേപിക്കുന്നതും പതിവാണ്. മറ്റ് വിളകൾക്കും നാശം സൃഷ്ടിക്കുന്നുണ്ട്. നിപ്പ വൈറസ് വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വവ്വാൽ ശല്യം മൂലം ആകെ ഭീതിയിലാണ് നാട്ടുകാർ.
ഇത്തരമൊരു സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷിജു മാത്യൂ പാറക്കുളം, അജി നെടുന്പള്ളി എന്നിവർ ആവശ്യപ്പെട്ടു.