ഇന്ത്യന്‍ വെല്‍സ് ടൂര്‍ണ്ണമെന്റ് ഫൈനലില്‍ വിജയിച്ച ശേഷം കാണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു റോജര്‍ ഫെഡറര്‍ക്കെതിരെ സ്റ്റാന്‍ വാവ്റിങ്കയുടെ മോശം പദപ്രയോഗം. വാവ്‌റിങ്കയുടെ മോശം പരാമര്‍ശത്തോട് ഫെഡററുടെ പ്രതികരണമായിരുന്നു കാണികളെ അതിശയിപ്പിച്ചത്.
പത്ത് ദിവസത്തോളം നീണ്ട കളികളില്‍ താന്‍ ആകെ ക്ഷിണിതനാണെന്ന് പറഞ്ഞായിരുന്നു വാവ്‌റിങ്ക പറഞ്ഞു തുടങ്ങിയത്. തന്റെ വാക്കുകള്‍ കേട്ട് ചിരിക്കുന്നത് കണ്ടപ്പോഴാണ് വാവ്‌റിങ്ക ഫെഡററെ ‘ആസ് ഹോള്‍’ എന്ന് വിശേഷിപ്പിച്ചത്. ഇതുകൂടി കേട്ടതോടെ ഫെഡററുടെ ചിരി നിയന്ത്രണം വിട്ടു.
ഞങ്ങള്‍ തമ്മില്‍ കടുത്ത പലമത്സരങ്ങളുമുണ്ടായിട്ടുണ്ട്. അതില്‍ പലപ്പോഴും വിജയം ഫെഡറര്‍ക്കൊപ്പമായിരുന്നു. എങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നിങ്ങള്‍ കളിച്ചപ്പോള്‍ ഞാനായിരുന്നു കയ്യടിച്ചവരില്‍ ഏറ്റവും മുന്നില്‍. അന്നത്തെ തിരിച്ചുവരവിനും ഇന്നത്തെ കിരീടത്തിനും അഭിനന്ദനങ്ങള്‍ എന്നായിരുന്നു വാവ്രിങ്കയുടെ വാക്കുകള്‍.
നാലരവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ആസ്ത്രേലിയന്‍ ഓപ്പണ്‍ കിരീടം റോജര്‍ ഫെഡറര്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ നടന്ന ഇന്ത്യന്‍ വെല്‍സ് കിരീടം കൂടി നേടി ഫെഡറര്‍ എക്സ്പ്രസ് തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുന്നത്. പതിനെട്ടാം ഗ്രാന്റ്സ്ലാം കിരീടമെന്ന നേട്ടമാണ് ജനുവരിയില്‍ ആസ്ത്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടതോടെ ഫെഡറര്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ വെല്‍സില്‍ അഞ്ചാം കിരീടമാണ് ഫെഡറര്‍ നേടിയത്. ഇതോടെ ജോക്കോവിച്ചിന്റെ നേട്ടത്തിനൊപ്പമെത്താനും ഫെഡറര്‍ക്കായി.