കരിമണ്ണൂർ: വയാഗ്രചേർത്ത് സുഗന്ധമുറുക്കാൻ വിൽപ്പന നടത്തിവന്ന ബീഹാർ സ്വദേശി പിടിയിൽ. പാലാ കരൂർ പുരയിടത്തിൽ മുഹമ്മദ് താഹിർ (60)ആണ് പിടിയിലായത്.
ഇയാൾ കഴിഞ്ഞ 40 വർഷമായി കേരളത്തിലാണ് താമസം. കരിമണ്ണൂർ ബിവറേജസ് മദ്യവിൽപ്പന ശാലയ്ക്കു സമീപം മുറുക്കാൻകട നടത്തിവരികയായിരുന്നു.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഹാൻസ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളും വയാഗ്രഗുളികകളുടെ നിരവധി സ്ട്രിപ്പുകളും കണ്ടെടുത്തത്.
കരിമണ്ണൂർ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ, എസ്ഐ ബിജു ജേക്കബ്, എസ്സിപിഒമാരായ അനോഷ്, നജീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.