താമരശേരി: തലയാട് വയലടയിലേയ്ക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം. വയലട മുള്ളന്‍പാറയും വ്യു പോയിന്റും സന്ദര്‍ശിക്കാനെത്തിയവരെ നിയന്ത്രിക്കാന്‍ പോലീസും ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ക്കും ഏറെ പാടുപെട്ടു.
ഇന്നലെ ബക്രീദ് ദിനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തി.
ഏറെ കാലമായി ടൂറിസ്റ്റുകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല. പനങ്ങാട് പഞ്ചായത്തില്‍പ്പെട്ട വയലട പ്രദേശം ഡി കാറ്റഗറിയിലാണ്.
ബക്രീദിന്റെ ഇളവുകളുണ്ടെന്ന ധാരണയില്‍ ഇവിടെയെത്തിയവരെ ബാലുശേരി പോലീസും സെക്ടര്‍ മജിസ്ട്രേറ്റും വയലട ആര്‍ആര്‍ടി അംഗങ്ങളും ചേര്‍ന്ന് ബോധവത്കരിച്ച് തിരിച്ചയക്കുകയായിരുന്നു.
കടുത്ത നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ ബാലുശേരി പോലീസ് കേസെടുത്തു.