വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

47 -ാമത് വ​യ​ലാ​ർ സാ​ഹി​ത്യ പു​ര​സ്കാ​രം പ്രഖ്യാപിച്ചു. ഈ വർഷത്തെ വയലാർഅവാർഡ് സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക്. ജീ​വി​തം ഒ​രു പെ​ൻ​ഡു​ലം എ​ന്ന ആ​ത്മ​ക​ഥ​ക്കാ​ണ് പു​ര​സ്കാ​രം. ഒ​രു ല​ക്ഷം രൂ​പ​യും ശി​ൽ​പ​വു​മാ​ണ് പു​ര​സ്കാ​രം. വ​യ​ലാ​ർ രാ​മ​വ​ർ​മ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ആ​ണി​ത്. വ​യ​ലാ​ർ രാ​മ വ​ർ​മ​യു​ടെ ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ ഈ ​മാ​സം 27ന് ​തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച്  പു​സ്കാ​രം സ​മ്മാ​നി​ക്കും. 

1940 മാ​ർ​ച്ച് 16ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ജ​ന​നം. 85 സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​ട്ടു​ണ്ട്.​മ​ല​യാ​ള സി​നി​മ​ക്ക് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment