തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ആഭ്യന്തര സെക്രട്ടറി അടുത്ത ദിവസം തന്നെ വിജ്ഞാപനം ഇറക്കും. കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം.കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണത്തെയും വിചാരണയെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ഇടപെടൽ കേസിലുണ്ടായത്.
തട്ടിക്കൂട്ട് വിചാരണയാണ് നടന്നതെന്നും പ്രതികൾ രക്ഷപെട്ടത് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടന്ന പാലക്കാട് പോക്സോ കോടതിക്കും ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നു.