പ്രമാടം: സംസ്ഥാനത്തു കായികമേഖലയ്ക്കു കലവറയില്ലാത്ത പിന്തുണ നൽകാൻ സർക്കാർ തയാറാകണമെന്ന് വയലാർ രവി എംപി. പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കോംപ്ലക്സും ഇൻഡോർ സ്റ്റേഡിയത്തിലെ വുഡൻ കോർട്ടും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൈതാനങ്ങളുടെ ആധുനികവത്കരണവും കായികതാരങ്ങൾക്ക് മതിയായ സൗകര്യങ്ങളും ലഭ്യമാക്കിയാൽ കേരളത്തിൽ നിന്നു കൂടുതൽ പ്രതിഭകൾ ലോകനിലവാരത്തിലേക്ക് ഉയരുമെന്നും വയലാർ രവി പറഞ്ഞു. അടൂർ പ്രകാശ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, എം.എസ്. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബേത്ത് അബു, ബിനിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം ലീലാ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, കടമ്മനിട്ട കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.ഉദ്ഘാടനത്തിന്റെ ഭാഗമായി വോളിബോൾ, ബാസ്കറ്റ്ബോൾ പ്രദർശനമത്സരങ്ങൾ നടന്നു. ഇന്ന് ഷട്ടിൽ ബാഡമിന്റണ്‍ മത്സരം നടക്കും.