തളിപ്പറമ്പ്: വയല്‍ക്കിളികള്‍ ഇനിയും പറക്കുമെന്ന് സമരനായകന് സന്തോഷ് കീഴാറ്റൂര്‍. സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ തീവെച്ച് നശിപ്പിച്ച പന്തലിന്റെ സ്ഥാനത്ത് പുതിയ സമരപ്പന്തല്‍ പണിത് വീണ്ടും സമരം ആരംഭിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഈ മാസം 25 ന് പുതിയ സമരപ്പന്തല്‍ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരേയും സംസ്ഥാനത്തിനകത്തും പുറത്തും നടന്ന സമാനമായ സമരപോരാട്ടങ്ങളിലെ നായകരേയും അണിനിരത്തി വിപുലമായ രീതിയിലായിരിക്കും രണ്ടാംഘട്ടസമരം ആരംഭിക്കുന്നതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
തങ്ങളുടെ സഹനസമരം വിജയം കണ്ടുവെന്ന് തന്നെയാണ് അഭിപ്രായം. വയലും തണ്ണീര്‍തടങ്ങളും നികത്തി വികസന തീവ്രവാദം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ചൂണ്ടുപലകയാവാന്‍ കീഴാറ്റൂര്‍ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. വികസന വെറിയന്മാര് ആരൊക്കെയാണെന്നും അവരുടെ ഉദ്ദേശ്യമെന്താണെന്നും ജനങ്ങള്‍ മനസിലാക്കികഴിഞ്ഞു.
കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിന് വേണ്ടി ഭൂമാഫിയ കുപ്പം ദേശീയപാതയോരത്തെ കുന്നുകള്‍ വിലക്ക് വാങ്ങിയിരിക്കയാണെന്നും എംഎല്‍എക്ക് ഉള്‍പ്പെടെ ഇതില്‍ പങ്കുണ്ടെന്നും സുരേഷ് ആരോപിച്ചു.
പത്തു ലക്ഷം ലോഡ് മണ്ണ് കീഴാറ്റൂര്‍ വയലില്‍ നികത്താന്‍ ഉപയോഗിക്കാനും അത് വഴി കുന്ന് കോടികള്‍ വിലമതിക്കുന്ന ഭൂമിയാക്കി മാറ്റാനും ലക്ഷ്യമിടുന്ന ഗൂഢതന്ത്രമാണ് കീഴാറ്റൂരില്‍ വയല്‍നികത്തല്‍ നികത്തലിലൂടെ ഭൂമാഫിയ ലക്ഷ്യമിടുന്നതെന്നും, വയലും തണ്ണീര്‍തടങ്ങളും കൃഷിഭൂമിയുംനിലനിര്ത്തുമെന്ന് പ്രകടനപത്രികയില്‍ ഉറപ്പുനല്കിയവരാണ് ഇത്തരത്തില്‍ ഭൂമാഫിയക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായ നടപടികളും വയല്സംരക്ഷണത്തിനായി വയല്‍ക്കിളികള്‍ സ്വീകരിക്കും. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിന് പരിസ്ഥിതി അനുമതി ലഭിക്കേണ്ടതുണ്ടെന്നും കീഴാറ്റൂര്‍ വയലിന് പരിസ്ഥിതി അനുമതി ഇനിയും ലഭിച്ചിട്ടില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഇന്ന് ചേരുന്ന വയല്‍ക്കിളി കൂട്ടായ്മ രണ്ടാംഘട്ട സമരത്തിന്റെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും.
കത്തിച്ച പന്തലിന്റെ സ്ഥാനത്ത് പുതിയ പന്തൽ ഉയരും അളന്നു തിരിച്ച് കല്ലിട്ട വയലില്‍ വീണ്ടും കൃഷിപ്പണികള്‍ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കൂട്ടായ്മ ഇന്ന് തീരുമാനം കൈക്കൊള്ളും. സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതോടെ വയല്ക്കിളികള്ക്കനുകൂലമായി രൂപംകൊണ്ട ജനവികാരം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സമരപരിപാടികള്ക്കായിരി