തിരുവനന്തപുരം: കീഴാറ്റൂരിൽ ബൈപ്പാസിനെതിരേ സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരെ ആക്ഷേപിച്ച് വീണ്ടും മന്ത്രി ജി. സുധാകരൻ. കീഴാറ്റൂരിൽ സമരം നടത്തുന്നവർ വയൽകഴുകന്മാർ മാത്രമല്ല, എരണ്ടകൾ കൂടിയാണെന്ന് സുധാകരൻ നിയമസഭയിൽ പറഞ്ഞു.
എരണ്ടകൾ വന്ന് കർഷകരെ ഇല്ലാതാക്കുകയാണ്. എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവൻ കൊത്തികൊണ്ടു പോകും. കർഷകർ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവുമെന്നും മന്ത്രി പറഞ്ഞു.
ബൈപ്പാസിന്റെ അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തില്ല. ശരിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരാണ് ദേശീയപാതയുടെ അലൈൻമെന്റ് തീരുമാനിച്ചത്. മാറ്റം വേണമെങ്കിൽ കേന്ദ്ര സർക്കാരിനോട് പോയി വാങ്ങിച്ചെടുക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.