ഫനീലേശ്വരം(കാസർഗോഡ്): നെൽവയലുകളുടെ സംരക്ഷണം തന്റെ ഉത്തരവാദിത്വമാണെന്നും എന്തു വിലകൊടുത്തും അതു നിറവേറ്റുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തളിപ്പറമ്പ് കീഴാറ്റൂരിലെ വയൽക്കിളി സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ വിഷയം നിലവിൽ ഒരു കമ്മിറ്റിയുടെ പരിഗണനയിലാണുള്ളത്. ഇതു തന്റെ മുന്നിലെത്തുമ്പോൾ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വയൽ എന്റെ മുന്നിലെത്തിയാൽ എല്ലാം ശരിയാക്കി കീഴാറ്റൂർ വയൽ സംരക്ഷിക്കും: മന്ത്രി വി.എസ്. സുനിൽകുമാർ
