തളിപ്പറമ്പ്: ത്രീഡി നോട്ടിഫിക്കേഷന്‍ വന്ന കീഴാറ്റൂര്‍ വയലില്‍ കൃഷി നടത്തുന്നതിനെചൊല്ലി സംഘര്‍ഷാവസ്ഥ. ഇന്നു രാവിലെ വയൽക്കിളികളുടെ നേതൃത്വത്തിൽ ട്രാക്ടർ എത്തിച്ച് നിലമൊരുക്കൽ ആരംഭിച്ചെങ്കിലും സിപിഎം, കർഷകസംഘം പ്രവർത്തകർ തടഞ്ഞു. ഇതേത്തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പ്രവൃത്തി നിർത്തിവച്ച വയൽക്കിളികൾ നാളെ കൃഷിനിലം ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.
നിലവില്‍ കൂവോട് ത്രീഡി നോട്ടിഫിക്കേഷന്‍ വന്ന വയലുകളില്‍ കര്‍ഷകസംഘം കൃഷിയിറക്കുന്നുണ്ടെന്നും കൂടാതെ ഏറ്റെടുത്ത സ്ഥലത്തെ തെങ്ങുകളില്‍ നിന്ന് കള്ള് ചെത്തും നടത്തുന്നുണ്ട്. എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള കര്‍ഷകസംഘവും സിപിഎം ലോക്കല്‍ കമ്മറ്റിയും കര്‍ഷകരുടെ വീടുകള്‍ കയറിയിറങ്ങി കൃഷി നടത്തരുതെന്ന് ആവശ്യപ്പെടുകയാണെന്നും ഇതിനെതിരെ രംഗത്തിറങ്ങുമെന്നും വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
നിലം ഉഴുതുന്നതിനായി ഇവിടെ ട്രാക്ടറും എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ മുതല്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നിലമൊരുക്കി കൃഷിയാരംഭിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.