കോഴിക്കോട്: നാളെ മുതൽ വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്താനാകില്ല. ചുരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പാർക്കിംഗ് നിരോധിക്കാൻ തീരുമാനിച്ചത്. നിരോധനം നിലവിൽ വന്നാൽ വൈത്തിരി ഭാഗത്ത് വാഹനങ്ങൾ നിർത്തിയിടേണ്ടി വരും. പാർക്കിംഗ് നിരോധിക്കുന്നതോടെ ചുരത്തിലെ ഗതാഗതം കൂടുതൽ സുഗമമാകും എന്നാണ് വിലയിരുത്തുന്നത്. ലക്കിടിയിൽ വാഹനപാർക്കിംഗിന് സൗകര്യം നൽകി വ്യൂപോയിന്റിലേക്ക് സഞ്ചാരികൾക്ക് നടന്നുപേകാനുള്ള സൗകര്യം ഉണ്ടാക്കും.
ചുരത്തിലൂടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരുജില്ലകളിലെയും കളക്ടർമാരും ജനപ്രതിനിധികളും അടക്കം ചേർന്ന യോഗത്തിലാണ് വാഹനപാർക്കിംഗ് നിമരാധിക്കാൻ തീരുമാനിച്ചത്.
ചുരത്തിൽ പ്രത്യേകിച്ച് ഒൻപതാം വളവിൽ ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തുണ്ടാക്കുന്ന ഗതാഗത തടസത്തിന് ഈ തീരുമാനം ഒരു പരിധിവരെ സഹായകമാകും.