നാദാപുരം: നാട്ടുക്കൂട്ടത്തിന് വായനശാലയൊരുക്കി കുരുന്നുകള്‍. നാദാപുരം ഉപജില്ലയിലെ മുടവന്തേരി എംഎല്‍പി സ്കൂളിലെ വിദ്യാര്‍ഥികളാണ് പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വായനശാല ഒരുക്കിയത്. മുടവന്തേരിയിലെ സ്ത്രീകളടക്കമുളള നാട്ടുകാര്‍ക്ക് വായിക്കാന്‍ ആയിരത്തിലധികം പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ ശേഖരിച്ചത്.ഇ.കെ.വിജയന് എം എല്‍എ വായനശാല ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും നാടിന് വേണ്ടി എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ വായനശാല ഒരുക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സ്കൂളിന് സമീപത്തെ വാടക കെട്ടിടത്തില്‍ വായന ശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.എന്‍.കെ.സാറ,തുണ്ടിയില്‍ മൂസ്സ ഹാജി, കെ.സുമതി, അമ്മദ്, നടക്കേന്റവിട,പി.കെ.സുജാത,അബ്ബാസ് ആലോളളതില്‍,പി.സി. സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.