നെന്മാറ: കേരളത്തിൽ നടക്കുന്ന ഉത്സവങ്ങളിൽ പാരന്പര്യമായുണ്ടായിരുന്ന വെടിക്കെട്ട് നിയമവിധേയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിവരികയാണെന്നു മന്ത്രി എ.സി.മൊയ്തീൻ . നെന്മാറയിലെ കമ്യൂണിറ്റി ഹാൾ നിർമ്മാണോദ്ഘാടനം ചെയ്യുന്നതിനിടയിൽ സംസാരിച്ചു.
കെ. ബാബു എംഎൽഎയുടെ വികസനഫണ്ടിൽ നിന്നും 3.50 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന കമ്യൂണിറ്റി ഹാൾ നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണ നിയമങ്ങൾ മറികടക്കാനാണു ശ്രമിക്കുന്നത്.
ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട് എന്ന രീതിയിൽ നിന്നും ബഹുവർണ അമിട്ടുകളിലേക്കു മാറാൻ ജനം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. പി.കെ.ബിജു എംപി മുഖ്യ അതിഥിയായി .
പി.വി.രാമകൃഷ്ണൻ,എ.ഗീത, യു.അസീസ്,കെ. പ്രേമൻ,പുഷ്പലത. എം.ആർ.നാരായണൻ,സതി ഉണ്ണി, ശ്രീജ രാജീവ്, കെ.രാധിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.