സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റുമായി വേലൈക്കാരൻ 22ന് തിയറ്ററിലെത്തും. തനി ഒരുവന് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രമാണ് വേലൈക്കാരൻ. ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം തിയറ്ററിലെത്താൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വില്ലൻ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. സെൻസർ ബോർഡിന് സിനിമയിൽ നിന്ന് ഒരു രംഗം പോലും ഒഴിവാക്കേണ്ടി വന്നിട്ടില്ല.മെഡിക്കല്‍ മാഫിയയെക്കുറിച്ചുള്ള കാര്യങ്ങളും സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേലൈക്കാരൻ ക്ലീനാണ്
