തിരുവനന്തപുരം: കർണാടക തീരം മുതൽ കന്യാകുമാരിവരെ ന്യൂനമർദ പാത്തി രൂപംകൊണ്ടതിനാൽ കേരളത്തിൽ വേനൽ മഴ തുടരും. കേരളത്തിൽ ഇന്ന് പലയിടത്തും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ പറഞ്ഞു.
ന്യൂനമർദപാത്തി രൂപപ്പെടുന്നതോടെയാണ് സാധാരണ ഗതിയിൽ വേനൽമഴ ലഭിക്കുന്നത്. കേരളത്തിൽ പല സ്ഥലത്തായി വേനൽ മഴ തുടരുകയാണ്. ഒന്നിടവിട്ട ദിവസങ്ങൾ മഴ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.