ശ്രീകാര്യം : മക്കളും ബന്ധുക്കളും നോക്കാതെ ഒറ്റയ്ക്കു കഴിയുന്ന അവശ നിലയിലായ വയോധികയെ ആശുപത്രിയിൽ എത്തിച്ച് ശ്രീകാര്യം പോലീസ്.
ചെറുവയ്ക്കൽ കരുവംമൂല മോഹനവിലാസത്തിൽ മാധവിക്കുട്ടി അമ്മ (85)നെയാണ് ജനപ്രതിനിധികളും പോലീസും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാവിലെയാണ് മാധവിക്കുട്ടി വീട്ടിനു പുറത്ത് വീണു കിടന്നതായി സമീപ വാസികൾ കണ്ടത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി.ഇവരുടെ മക്കളെ ഫോണിൽ വിളിച്ചെങ്കിലും ആരും അമ്മയെ ഏറ്റെടുക്കാൻ തയാറായില്ല.
തുടർന്ന് നാട്ടുകാരുമായി ചേർന്ന് മാധവിക്കുട്ടിയമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നാലു മക്കളുള്ള ഈ അമ്മയെ മക്കളാരും തിരിഞ്ഞു നോക്കാറില്ലെന്ന് സമീപവാസികൾ പറയുന്നു.ഒരു ചെറുമകനാണ് ആഹാരം എത്തിച്ചിരുന്നത്.