വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം അ​രി​ഞ്ഞ് ഫ്ലാ​റ്റി​ൽ വി​ത​റി; പോ​ലീ​സെ​ത്തി​യ​പ്പോ​ൾ സ്ത്രീ ​ഗാ​ഢ​നി​ദ്ര​യി​ൽ! സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

ക​റാ​ച്ചി: എ​ഴു​പ​ത് വ​യ​സു​ള്ള വയോധികനെ ഭാ​ര്യ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സ്ത്രീ ​കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കി.

പാക്കിസ്ഥാനിലെ ക​റാ​ച്ചി​യി​ലെ സ​ദ്ദാ​ർ പ്ര​ദേ​ശ​ത്തെ ഫ്ലാ​റ്റി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വമുണ്ടായത്. ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ഷ്ണ​ങ്ങ​ളാ​ക്കി ഫ്ലാ​റ്റി​ൽ വി​ത​റി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫ്ലാ​റ്റി​ന്‍റെ പു​റ​ത്ത് മ​നു​ഷ്യ​ന്‍റെ കൈ​യും കാ​ലും ക​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ന്നു നോ​ക്കു​മ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച കാ​ണു​ന്ന​ത്.

ചി​ത​റി​ക്കി​ട​ക്കു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്ത്രീ ​കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഈ ​സ്ത്രീ ത​ന്നെ​യാ​യി​രി​ക്കാം കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​.

എ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് സ്ത്രീ ​പെ​രു​മാ​റു​ന്ന​തെ​ന്നും ഇ​വ​ർ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment