കോയമ്പത്തൂര്‍: ചെന്നൈ സ്വദേശിയായ പതിനേഴുകാരിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു മേട്ടുപ്പാളയം മണികണ്ഠന് (35), ചെന്നൈ മലര്‍വിഴി, ജപരാജ്, രംഗസ്വാമി, ജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് ടാക്സി ഡ്രൈവര്‍ മണികണ്ഠന് പീഡിപ്പിച്ച കാര്യം പുറത്തറിഞ്ഞത്.
രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതില്‍ കോപിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ചെന്നൈയില്‍നിന്നും ട്രെയിന്‍ മാര്‍ഗം കോയമ്പത്തൂരിലെത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ തനിയെ നിന്നിരുന്ന പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് മണികണ്ഠന് പീഡീപ്പിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പോലീസ് പോക്സോ ആക്ടില്‍ മണികണ്ഠനെയും ചെന്നൈയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്ന സുഹൃത്ത് മലര്വിഴിയെയും ഇയാളുടെ സുഹൃത്തുക്കളായിരുന്ന ജയകുമാറിനെയും രംഗരാജിനെയും ജപകുമാറിനെയും അറസ്റ്റുചെയ്യുകയായിരുന്നു.