ഭരതന് സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രം അക്കാലത്ത് ഹിറ്റു ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. പുതുമുഖങ്ങളായ സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദുമാണ് ഈ ചിത്രത്തില്‍ നായകനും നായികയുമായി അഭിനയിച്ചത്. ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. സിനിമ ഹിറ്റായി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വിവാഹവും കഴിച്ചു. പിന്നീട് 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
വിവാഹമോചനത്തെപ്പറ്റി സഞ്ജയ് ഇപ്പോള്‍ തുറന്നുപറയുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് താരം വിവാഹമോചനത്തെപ്പറ്റി പറഞ്ഞത്. തങ്ങള്‍ തമ്മില്‍ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസിലാക്കി. അതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. പ്രണയം പോലെ മനോഹരമാകില്ല അതുകഴിഞ്ഞുള്ള ജീവിതമെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളതെന്നും സഞ്ജയ് പറയുന്നു.
10 വര്‍ഷത്തോളം താന്‍ അമേരിക്കയിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിനിടയിലാണ് തരുണയെ കണ്ടെത്തിയത്. തനിക്കൊപ്പമുള്ളവരുടെയെല്ലാം പേരില്‍ ഉണ്ടല്ലോയെന്ന് പറഞ്ഞ് ഡാഡി തന്നെ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. താന്‍ മാത്രമല്ല സുപര്‍ണ്ണയും പുനര്‍വിവാഹിതയായിരുന്നു. മക്കള്‍ അവര്‍ക്കൊപ്പമാണ് കഴിയുന്നത്. ദില്ലിയാണ് അവരെന്നും താരം പറയുന്നു.
വൈശാലിയുടെ ചിത്രീകരണത്തിനിടയില്‍ താനും സുപര്‍ണ്ണയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇന്ദ്രനീലിമയോലും എന്ന ഗാനം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും താരം പറയുന്നു. ഇടുക്കിയില്‍ വെച്ചായിരുന്നു ഈ ഗാനം ചിത്രീകരിച്ചത്. വൈശാലി കഴിഞ്ഞയുടനെ തന്നെ തങ്ങള്‍ വിവാഹിതരായിരുന്നു. 2007ലാണ് വിവാഹമോചനം നേടിയത്. ഇന്നും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് തങ്ങള്‍- സഞ്ജയ് വ്യക്തമാക്കി.