പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ സമര സമിതി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
മത്സരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സമര സമിതി ജോയിന്റ് കണ്‍വീനർ ബാലമുരളി പറഞ്ഞു.
യുഡിഎഫ് അമ്മയെ വിലക്കെടുത്തെന്നാണ് സമര സമിതി ബാലമുരളി ആരോപിക്കുന്നത്. സമര സമിതിയിലെ ചിലർക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്.
പെണ്‍കുട്ടികളുടെ അമ്മയിൽ സമ്മർദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വെളിപ്പെടുത്തുമെന്നും ബാലമുരളി പറഞ്ഞു.