പത്തനാപുരം: വേനൽമഴ ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ മഞ്ചളളൂർ മുകളിൽ കിഴക്കേതിൽ ഹബീബിന്റെ 122 കപ്പ വാഴകളാണ് നശിച്ചത്. കൂടുതലും അരവിളവായ കുലകളാണ് പാകമായ ഒരു കുലക്ക് ആയിരം രൂപയിലധികം വില ലഭിക്കുമായിരുന്നു.
ഒന്നര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഹബീബിനുണ്ടായത്. കഴിഞ്ഞ മാസം 32 കപ്പ വാഴ കുലകൾ മോഷണം പോയതിന് പിന്നാലെ പ്രകൃതിക്ഷോഭത്തിൽ വാഴകൾ നശിച്ചത് ഇരുട്ടടിയായി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ഹബീബിന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗം കൃഷിയാണ്.
മഞ്ചള്ളൂർ, ആദം കോട് ചാങ്ങതറ തുടങ്ങിയ സ്ഥലങ്ങളിൽ പാട്ട ഭൂമിയിൽ കൃഷി നടത്തുന്നു.പോലീസ് സ്റ്റേഷന് സമീപം ചാങ്ങതറയിൽ അഞ്ച് ഏക്കർ പാട്ട ഭൂമിയിലെ കപ്പ വാഴകളാണ് കാറ്റിൽ നിലംപരിശായത്. ഒറ്റയ്ക്കാണ് വാഴക്കൊപ്പം മരചിനി ചേന ചേമ്പ് കാച്ചിൽ എന്നി കൃഷികൾ നടത്തുന്നത് ഭാര്യ സജീന ബീവി മക്കൾ ബിലാൽ ഫൈസിയ എന്നിവർ കൃഷിയിൽ സഹായിക്കുന്നുണ്ട്.
മകൾ ഫൗസിയയെ ബിഎസ്സി നഴ്സിംഗ് പഠിപ്പിച്ചതും മറ്റും കൃഷിയിൽ നിന്നുള്ള വരുമാനത്തിലാണ്. പ്രകൃതിക്ഷോഭത്തിലും മറ്റും കൃഷികൾ നശിക്കുമ്പോഴും അറിയാവുന്ന തൊഴിൽ കൃഷി ഉപേക്ഷിക്കാനില്ലന്ന ഉറപ്പിലാണ് ഹബീബ്.