മുക്കം: പൊട്ടിപ്പൊളിഞ്ഞ് കാൽനട പോലും ദുർഘടമായ ചേന്നമംഗല്ലൂർ കടാന്പള്ളി ഹൈസ്കൂൾ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കടാന്പള്ളി റെസിഡന്റ്സ് അസോസിയേഷൻ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ ഹരീദ മോയിൻകുട്ടിടെ ഡിവിഷനിൽപപ്പട്ട പ്രദേശത്താണ് റോഡാകെ ചളിക്കുളമായത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളടക്കം ഉപയോഗിക്കുന്ന പ്രധാന റോഡാണിത്.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ കാര്യമായ വികസന പ്രവർത്തങ്ങളൊന്നും ഡിവിഷനിൽ നടന്നിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്, ആകെയുള്ള രണ്ട് പ്രധാന റോഡുകളായ പുൽപറന്പ് ഹൈസ്കൂൾ റോഡും കാട്ടാന്പള്ളി ഹൈസ്കൂൾ റോഡും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇടക്കിടെ അപകടങ്ങളും ഉണ്ടാവാറുണ്ട്. റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരായ മുജീബ്, ഇഫ്തികാർ, ഷാനു, മനാസ്, അഷ്റഫ്, സാജിദ് എന്നിവർ നേതൃത്വം നൽകി.ു