വാഴപ്പഴം രുചിയോടെ കഴിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ ഏറെ ഗുണങ്ങളുള്ള വാഴച്ചുണ്ട് ആഹാരത്തിലുൾപ്പെടുത്താൻ പലരും ശ്രദ്ധിക്കാറില്ല. മലയാളി ഉപയോഗശൂന്യമാക്കി കളയുന്ന വാഴച്ചുണ്ടിന്റെ ഗുണഫലങ്ങൾ അറിഞ്ഞാൽ ഞെട്ടും. പോഷകങ്ങളുടെ കലവറയായ വാഴച്ചുണ്ട് ശരീരത്തിന് സംരക്ഷണമൊരുക്കുന്നത് എങ്ങനെയെല്ലാമാണെന്ന് നോക്കാം…
1.കാൻസറും ഹൃദ്രോഗങ്ങളും ചെറുക്കും
വാഴച്ചുണ്ടിൽ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകൾ, ടാനിൻസ്, ആന്റി ഓക്സിഡന്റ്സ്, വിവിധ ആസിഡുകൾ തുടങ്ങിയവ കോശങ്ങളുടെ നാശം തടഞ്ഞ് കാൻസർ പോലുള്ള അസുഖങ്ങളെ ചെറുക്കും. കൂടാതെ ഹൃദയത്തിന്റെ അരോഗ്യം സംരക്ഷിക്കാനും ഇവയിലൂടെ സാധിക്കും.
2.അണുബാധ തടയും
’എഥനോൾ’ ധാരാളമായി അടങ്ങിയിരിക്കുന്ന വാഴച്ചുണ്ട്, ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കളിൽ നിന്നുണ്ടാകുന്ന രോഗബാധകൾ തടയും. കൂടാതെ വാഴച്ചുണ്ട് കൂടൂതലായി കഴിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ വേഗമുണങ്ങുകയും ചെയ്യും.
3.ഉദര രോഗങ്ങൾ തടയും
വാഴച്ചുണ്ടിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായമാകുന്നു. കൂടാതെ വിശപ്പ് കൂട്ടൂകയും ചെയ്യും. മലബന്ധം ഇല്ലാതാക്കാനും വാഴച്ചുണ്ട് ഉത്തമമാണ്.
4.വിളർച്ച തടയും
വാഴച്ചുണ്ട് കൂടുതലായി കഴിക്കുന്നതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിക്കുന്നതിനാൽ വിളർച്ച പരിഹരിക്കപ്പെടുന്നു.
5. ശരീര സൗന്ദര്യം നിലനിർത്തും
വിറ്റാമിൻ എ,സി,ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ശരീരസൗന്ദര്യം നിലനിർത്താനും ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വാഴച്ചുണ്ട് അത്യുത്തമമാണ്.
6. ഗർഭാശയാരോഗ്യം
ഗർഭാശയസംബന്ധമായ പ്രശ്നങ്ങൾ പരിഗരിക്കാൻ വാഴച്ചുണ്ടിന് കഴിയുമെന്നാണ് റിപ്പോർട്ട്. ജീരകം, ഉണക്കിയ കുരുമുളക് എന്നിവയ്ക്കൊപ്പം വാഴച്ചുണ്ട് ചേർത്ത് തിളപ്പിച്ച ശേഷം കാൽ ടീസ്പൂണ് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പാതിവേവ് ആകുമ്പോൾ എടുത്ത് ഉപയോഗിക്കാം. ഇത് ഗർഭാശയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
7.വിഷാദരോഗം
മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ വിഷാദരോഗം അകറ്റി മനസിനെ ഉണർത്തുന്നതിന് വാഴച്ചുണ്ട് ഉത്തമമാണ്.
നാര് കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഴച്ചുണ്ട് ഇഞ്ചിയും വെളുത്തുള്ളിയും മല്ലിയിലയും ചേർത്ത് സൂപ്പായും സേവിക്കാവുന്നതാണ്. പ്രമേഹ രോഗികൾക്കും വാഴച്ചുണ്ട് ധൈര്യമായി കഴിക്കാം. ഉൗണിനൊപ്പം കറിയായി ഉപയോഗിക്കുന്നതാണ് ഉത്തമം..
വെബ് ഡെസ്ക്