വഴക്കിനിടയിലും ‘വഴക്ക്’ ഫേസ്ബുക്കിൽ പങ്കുവച്ച് ചിത്രത്തിന്‍റെ സംവിധായകൻ സനൽ കുമാർ ശശിധരൻ

ടൊ​വി​നോ തോ​മ​സ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ത​ർ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ ചി​ത്ര​ത്തി​ന്‍റെ മു​ഴു നീ​ള ലി​ങ്ക് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ.

‘പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാ​നു​ള്ള​താ​ണ് സി​നി​മ. ‘വ​ഴ​ക്ക്/The Quarrel. കാ​ണ​ണ​മെ​ന്നു​ള്ള​വ​ർ​ക്ക് കാ​ണാം. എ​ന്തു​കൊ​ണ്ട് ഇ​ത് പു​റ​ത്തു​വ​രു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​ക്കാം’. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ത്തി​ന്‍റെ ലി​ങ്ക് പ​ങ്കു​വ​ച്ച​ത്.

സി​നി​മ തീ​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​തി​ന് ടോ​വി​നോ എ​തി​രാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രേ ടോ​വി​നോ പ്ര​തി​ക​രി​ച്ചു. വ​ഴ​ക്ക് ഒ​രു ന​ല്ല സി​നി​മ​യാ​ണ്, അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഒ​രു സി​നി​മ​യെ​യും മോ​ശ​മാ​യി കാ​ണു​ന്ന ആ​ള​ല്ല താ​നെ​ന്ന് ടോ​വി​നോ പ​റ​ഞ്ഞു. പ​രി​ച​യ​പ്പെ​ട്ട കാ​ല​ത്തെ സ​ന​ലേ​ട്ട​നോ​ട് എ​നി​ക്ക് ഇ​പ്പോ​ഴും സ്നേ​ഹ​മു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സ​ന​ലേ​ട്ട​നെ മ​ന​സി​ലാ​കു​ന്നി​ല്ല. എ​ല്ലാം പു​ള്ളി​ക്കു​വേ​ണ്ടി ചെ​യ്തി​ട്ട് അ​വ​സാ​നം വി​ല്ല​നാ​യി മാ​റു​ന്ന​ത് അ​ത്യ​ധി​കം വേ​ദ​ന ഉ​ണ്ടാ​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment