തിരുവനന്തപുരം: ചെങ്ങന്നൂർ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കനക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച കെ.മുരളീധരനെതിരേ രൂക്ഷ വിമർശനവുമായി ജോസഫ് വാഴയ്ക്കൻ രംഗത്തുവന്നു. ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ് മുരളീധരൻ എന്ന് വാഴയ്ക്കൻ പരിഹസിച്ചു.
തന്റെ ബൂത്ത് ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുരളീധരൻ അവിടെ പാർട്ടിയുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കണം. മുരളീധരന്റെ ബൂത്തിൽ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. കൂലിയെഴുത്തുകാരെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പാർട്ടിയെയും നേതാക്കളെയും ചെളിവാരിയെറിയുന്ന പണി മുരളീധരൻ നിർത്തണമെന്നും ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു.