ആറ്റിങ്ങൽ: ഒൻപതടിയോളം നീളമുള്ള ഭീമന് വാഴക്കുല കൗതുക കാഴ്ചയാകുന്നു. ആറ്റിങ്ങൽ അയിലം കുന്നുംപുറത്ത് പാലൂർ വീട്ടിൽ സുനിൽ കുമാറിന്റെ കൃഷിയിടത്തിലാണ് വമ്പൻ വാഴക്കുല ഉണ്ടായത്.
ഒരൊറ്റ വാഴക്കുലയില്‍ ആയിരത്തിലേറെ പഴങ്ങള്‍.പിസാങ് സെറിബു അഥവാ ആയിരം കാ പൂവൻ ഇനത്തിൽപെട്ട വാഴയാണിത്.അഞ്ചു മാസമായി ഈ കുല വിരിഞ്ഞു കൊണ്ടിരിക്കുകയാണ്.
ഇനിയും വിരിയാൻ ബാക്കിയുണ്ട്.ആറ്റിങ്ങൽ സബ് കോടതി ജീവനക്കാരനായ സുനിൽകുമാറിന് വ്യത്യസ്തമായ വാഴയിനങ്ങൾ കൃഷിചെയ്യുന്ന കർഷകനായ സുഹൃത്ത് ഉണ്ണിക്കൃഷ്ണനാണ് ഈ അപൂർവ വാഴയുടെ തൈ നൽകിയത്.
പ്രശസ്ത വാഴ കർഷകനായ പാറശാല സ്വദേശി വിനോദ് ആണ് ഇത്തരം കൃഷികൾക്കുള്ള പ്രോത്സാഹനം ഇവർക്ക് നൽകുന്നത്.
12 അടിയോളം പൊക്കമുള്ള വാഴയും ഒൻപതിയടിയോളം നീളമുള്ള ഭീമന് വാഴക്കുലയും ഇപ്പോൾ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്.
അത്ഭുത വാഴക്കുല കാണാനും ചിത്രങ്ങൾ പകർത്താനുമൊക്കെ ധാരാളം ആളുകൾ സുനിൽകുമാറിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്.