60 കി​ലോ​യോ​ളം തൂ​ക്കം, ര​ണ്ട് മീ​റ്റ​റോ​ളം നീ​ളവും! ​ വീ​ട്ടു​പ​റ​മ്പി​ലെ കൃ​ഷി​യി​ട​ത്തി​ൽ ഭീ​മ​ൻ വാ​ഴ​ക്കു​ല

ശ്രീ​ക​ണ്ഠ​പു​രം: വീ​ട്ടുപ​റ​മ്പി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് സ​ജി​ന ര​മേ​ശ​ന് ല​ഭി​ച്ച​ത് ഭീ​മ​ൻ വാ​ഴ​ക്കു​ല.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ചു​ഴ​ലി ന​വ​പ്ര​ഭ വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ സ​ജി​ന ര​മേ​ശ​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലാ​ണ് കൂ​റ്റ​ൻ വാ​ഴ​ക്കു​ല​യു​ണ്ടാ​യ​ത്.

ടി​ഷ്യൂ ക​ൾ​ച്ച​ർ ഇ​ന​ത്തി​ലു​ള്ള വാ​ഴ​ക്കു​ല​യ്ക്ക് 60 കി​ലോ​യോ​ളം തൂ​ക്കം വ​രും. ര​ണ്ട് മീ​റ്റ​റോ​ളം നീ​ള​വു​മു​ണ്ട്.

ക​ഴി​ഞ്ഞ കോ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ല​ത്ത് സ​ർ​ക്കാ​രി​ന്‍റെ ഹ​രി​തം പ​ദ്ധ​തി​യി​ൽ താ​ത്പ​ര്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യോ​ടൊ​പ്പം വാ​ഴ​ക്കൃ​ഷി​യും തു​ട​ങ്ങി​യ​ത്.

വീ​ട്ടു​പ​റ​മ്പി​ലെ 15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കൃ​ഷി. ക​രി​മ്പം ഫാ​മി​ൽ​നി​ന്നാ​ണ് വാ​ഴത്തൈ​ക​ൾ വാ​ങ്ങി​യ​ത്.

എ​ട്ട് ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ​യു​ൾ​പ്പെ​ടെ 25 ഓ​ളം വാ​ഴത്തൈ​ക​ളാ​ണ് വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് വാ​ഴ ന​ട്ട​ത്.

മ​റ്റ് ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ​ക​ൾ കു​ല​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ര വ​ലു​പ്പ​മു​ള്ള കു​ല ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് സ​ജി​ന പ​റ​യു​ന്നു. ഭ​ർ​ത്താ​വ്: ര​മേ​ശ​ൻ (അ​ബു​ദാ​ബി).

Related posts

Leave a Comment