തൃശൂർ: കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് സാഹിത്യ അക്കാഡമിയിലേക്ക് യൂത്ത് കോണ്‍ഗ്രസുകാർ നടത്തിയ വാഴപ്പിണ്ടി സമരത്തെ പരിഹസിച്ച് അക്കാഡമി പ്രസിഡന്റ് വൈശാഖൻ.
യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും കാസർഗോട്ടെ കൊലപാതകത്തിൽ സാംസ്കാരിക പ്രവർത്തകർ പ്രതികരിച്ചില്ലെന്നാരാണ് പറഞ്ഞതെന്നും വൈശാഖൻ ചോദിച്ചു.
ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര് മൗനത്തിലാണെന്ന് ആരോപിച്ചാണ് സാഹിത്യ അക്കാഡമിയിലേക്ക് പ്രതീകാത്മകമായി വാഴപ്പിണ്ടി സമ്മാനിക്കാൻ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് എത്തിയത്.