സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ വാഴ എന്ന ചിത്രത്തിന്റെ വന് വിജയത്തെ തുടർന്ന് വാഴ II – ബയോപിക് ഒഫ് ബില്യണ് ബ്രോസ് എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ നടന്നു. നടൻ ദേവ് മോഹൻ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത എഴുത്തുകാരൻ പി.എഫ്. മാത്യൂസ് ആദ്യ ക്ലാപ്പടിച്ചു.
നവാഗതനായ സവിന് സാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വിപിന്ദാസ് എഴുതുന്നു. വാഴയുടെ രണ്ടാം ഭാഗത്തിൽ ഹാഷിറും ടീമും അമീൻ തുടങ്ങിയ ഒരു പറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു,അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഡബ്ല്യൂബിറ്റിഎസ് പ്രൊഡക്ഷൻസ്, ഇമാജിന് സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറില് വിപിന് ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്ശ് നാരായണ് എന്നിവര് ചേര്ന്ന് നിർമിക്കുന്ന വാഴ II ബയോപിക് ഒഫ് ബില്യണ് ബ്രോസ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിര്വഹിക്കുന്നു. സംഗീതം അങ്കിത് മേനോന്, എഡിറ്റര് കണ്ണന്.
പിആര്ഒ- എ.എസ്. ദിനേശ്.