കനത്തമഴയിലും കാറ്റിലും ഭീഷണി ഉണ്ടാകുമെന്നുറപ്പുണ്ടായിരുന്നിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വീട് മരം വീണ് തകര്‍ന്നു. വീട്ടിലെ അന്തേവാസികളുടെ ജീവന് രക്ഷപെട്ടതു പോലും തലനാരിഴയ്ക്കാണ്. ഇടുക്കി വാഴത്തോപ്പിലാണ് സംഭവം നടന്നത്.
വീടിനു സമീപമുള്ള ഈട്ടി മരം മുറിച്ചു മാറ്റുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നിട്ടും അനുമതി നല്‍കിയില്ല. മരം മുറിച്ചു മാറ്റേണ്ട അപകടകരമായ സാഹചര്യം ഇല്ല എന്നായിരുന്നു ഫോറസ്ററ് ഉദ്യോഗസ്ഥരുടെ നിലപാട്.
അതേ മരം വീണാണ് കഴിഞ്ഞ രാത്രി വാഴത്തോപ്പിലുള്ള സജിത്തിന്റെ വീട് തകര്‍ന്നു പോയത്. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ജീവന് രക്ഷപെട്ടത്. മരം വീണ സമയത്തു സജിത്ത് ടൗണില്‍ സാധനം മേടിക്കാന്‍ പോയതായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമുണ്ടായ ഈ നഷ്ട്ടം അവരില്‍ നിന്ന് തന്നെ ഈടാക്കേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.