വഴിയച്ചൻ നടന്നു മറഞ്ഞിട്ട് നാളെ പത്തുവർഷം; കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലാ​​യി 1,600 കി​ലോ​മീ​റ്റ​ർ റോ​​ഡു​​ക​​ൾ നി​​ർ​​മി​​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി

ബി​​ജു ഇ​​ത്തി​​ത്ത​​റ


ക​​ടു​​ത്തു​​രു​​ത്തി: റോ​​ഡു​​ക​​ളും പാ​​ല​​ങ്ങ​​ളും കി​​ണ​​റു​​ക​​ളും പ​​ണി​​ത് ഗ്രാ​​മ​​ങ്ങ​​ളി​​ൽ വി​​ക​​സ​​ന​ വി​പ്ല​വ​മെ​ത്തി​ച്ച വ​​ഴി​​യ​​ച്ച​​ൻ എ​​ന്ന ഫാ. ​​തോ​​മ​​സ് വി​​രു​​ത്തി​​യി​​ൽ ഓ​​ർ​​മ​​യാ​​യി​​ട്ട് നാ​​ളെ പ​​ത്തു വ​​ർ​​ഷം. വി​​ജ​​യ​​പു​​രം രൂ​​പ​​ത​​യി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച അ​​ച്ച​​ൻ കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലാ​​യി 1,600 കി​ലോ​മീ​റ്റ​ർ റോ​​ഡു​​ക​​ൾ നി​​ർ​​മി​​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.

ക​​ല്ല​​റ-​​വെ​​ച്ചൂ​​ർ-​​ആ​​ല​​പ്പു​​ഴ, ആ​​യാം​​കു​​ടി-​​ആ​​പ്പാ​​ഞ്ചി​​റ, പെ​​രു​​വ-​​മോ​​നി​​പ്പ​​ള്ളി റോ​​ഡു​​ക​​ൾ അ​​ച്ച​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നി​​ർ​​മി​​ച്ച​​താ​​ണ്. അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ൽ തു​​രു​​ത്തു​​ക​​ളെ ബ​​ന്ധി​​ക്കു​​ന്ന നി​​ര​​വ​​ധി റോ​​ഡു​​ക​​ളും പാ​​ല​​ങ്ങ​​ളും അ​​ച്ച​​ൻ പ​​ണി​​തു. കൊ​​ടു​​ത്തു​​രു​​ത്ത്, തോ​​ട്ടാ​​പ്പ​​ള്ളി, പ​​റ​​വ​​ൻ​​തു​​രു​​ത്ത്, ചി​​ത്ത​​നാം​​ക​​ട​​വ്, നീ​​ണ്ടൂ​​ർ മാ​​ളി​​യേ​​ക്ക​​ൽ താ​​ഴെ പാ​​ല​​ങ്ങ​​ൾ ഇ​​തി​​ൽ​​പ്പെ​​ടും.

പെ​​ൻ​​ഡു​​ലം ഉ​​പ​​യോ​​ഗി​​ച്ചു നൂ​​റു​​ക​​ണ​​ക്കി​​നു കി​​ണ​​റു​​ക​​ൾ​​ക്ക് ഇ​​ദ്ദേ​​ഹം സ്ഥാ​​നം നി​​ർ​​ണ​​യി​​ച്ചി​​ട്ടു​​ണ്ട്. ശാ​​സ്ത്ര, പ്ര​​കൃ​​തി, പ​​രി​​സ്ഥി​​തി സം​​ബ​​ന്ധി​​യാ​​യ നാ​​ലു പു​​സ്ത​​ക​​ങ്ങ​​ളും ര​​ചി​​ച്ചു. നി​​ര​​വ​​ധി ഭ​​ക്തി​​ഗാ​​ന കാ​​സ​​റ്റു​​ക​​ളും ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. ജ​​ന​​കീ​​യ റോ​​ഡു​​ക​​ളു​​ടെ ശി​​ൽ​​പി എ​​ന്ന നി​​ല​​യി​​ൽ സ്വ​​കാ​​ര്യ ബ​​സു​​ട​​മ​​ക​​ൾ സൗ​​ജ​​ന്യ യാ​​ത്രാ പാ​​സ് ന​​ൽ​​കി ആ​​ദ​​രി​​ച്ചി​​രു​​ന്നു.

ഗാ​​ന്ധി​​ഗ്രാം അ​​വാ​​ർ​​ഡ്, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് അ​​വാ​​ർ​​ഡ്, ക്രി​​സ്ത്യ​​ൻ ഫെ​​ഡ​​റേ​​ഷ​​ൻ അ​​വാ​​ർ​​ഡ് തു​​ട​​ങ്ങി നി​ര​വ​ധി ബ​​ഹു​​മ​​തി​​ക​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. നാ​​ളെ രാ​​വി​​ലെ 6.15നു ​​മാ​​ൻ​​വെ​​ട്ടം സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ന​​രി​​വേ​​ലി​​ൽ മ​​ത്താ​​യി ക​​ത്ത​​നാ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​നു​​സ്മ​​ര​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

Related posts