വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണിയുടെ വാഹനത്തിനു നേരേ കല്ലേറ്. ഇന്നലെ രാത്രി 9.30ന് പുളിക്കൽകവല ചെല്ലിമറ്റം ഭാഗത്ത് വച്ചു സാമൂഹ്യവിരുദ്ധർ കല്ലെറിയുകയായിരുന്നു.
കോട്ടയം കഞ്ഞിക്കുഴിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരികെ പോകുന്പോഴാണ് സംഭവം.കല്ലേറിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
കല്ല് വീഴുന്നതു കണ്ട് പ്രസിഡന്റും മെന്പർമാരും പുറത്തിറങ്ങിയപ്പോഴേക്കും കല്ലെറിഞ്ഞവർ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.
പ്രസിഡന്റും വൈസ് പ്രസിഡന്റ് രജ്ഞിനി ബേബിയും ഭർത്താവും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ ടി. എം. ജോണും ഡ്രൈവറുമാണ് വണ്ടിയിലുണ്ടായിരുന്നത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.