തുടക്കത്തിൽ ഗ്യാസാണെന്നാണ് കരുതിയത്. കാരണം പ്രസവം കഴിഞ്ഞാൽ അത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു.
മേൽവയറ്റിലായിരുന്നു വേദന. തുടക്കത്തിൽ ഗ്യാസിന് പരിഹാരമാകുന്ന ഗുളികകളെല്ലാം കഴിച്ചു.
പക്ഷേ കാര്യമായ മാറ്റമോ വേദനയ്ക്കു കുറവോ ഉണ്ടായില്ല. അഞ്ചോ ആറോ മണിക്കൂർ കഠിനമായ വേദനകൊണ്ട് ഞാൻ പുളഞ്ഞു.
പതിയെ പതിയെ അസുഖം മാറുമെന്ന് കരുതി. അപ്പോഴും ഗ്യാസാണെന്ന നിഗമനത്തിലായിരുന്നു.
ചുറ്റുമുള്ളവരടക്കം എല്ലാവരും ഇഞ്ചി ഉപയോഗിച്ചുള്ള ഒറ്റമൂലി, രസം തുടങ്ങി വീട്ടിലെ വിവിധ വൈദ്യം എന്നിൽ പരീക്ഷിച്ചു.
എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായില്ല. കുഞ്ഞിന് പാലു കൊടുക്കാൻ പോലും പറ്റാത്ത വേദനയായിരുന്നു.
വേദന കാരണം ഉറങ്ങാൻ സാധിക്കാത്തതിനാൽ കുഞ്ഞ് ഉണരുമ്പോൾ പോലും എനിക്ക് ദേഷ്യം വന്നുതുടങ്ങി.
വേദന കൂടിയപ്പോൾ ഒന്ന് സ്കാൻ ചെയ്യാമെന്ന് തോന്നി. അങ്ങനെ എന്റെ ഗൈനക്കോളജിസ്റ്റിനെ കണ്ടു.
അപ്പോഴാണ് പിത്താശയത്തിൽ കല്ലാണെന്ന് വെളിവായത്. വീണ്ടും കല്ല് ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് പിത്താശയം നീക്കം ചെയ്തത്.
-സൗഭാഗ്യ വെങ്കിടേഷ്