പത്തനംതിട്ട: ബിജെപി രാജ്യത്തെ മതേതരത്വം തകര്‍ക്കുകയാണെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി. ഡി. സതീശന്‍. ഐഎന്‍ടിയുസി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ബിജെപി രാജ്യത്തെ മതേതരത്വത്തെ സംരക്ഷിക്കുന്നു എന്ന അവകാശവാദവുമായി ന്യൂനപക്ഷ പ്രീണനം നടത്തുന്നത് തുടരുക യാണ്. കേരളത്തില്‍ സിപിഎം ബിജെപിയുമായി ഏറ്റുമുട്ടുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. അക്രമ രാഷ്ട്രീയമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. മതേതരത്വത്തെ പ്രചരിപ്പിക്കാനുള്ള വഴി അക്രമ രാഷ്ട്രീയമല്ല. ആശയങ്ങള്‍ കൊണ്ടു പോരാടാന്‍ ഇവര്‍ക്കു കഴിയാതെ പോകുന്നുവെന്നും വി. ഡി. സതീശന്‍ പറഞ്ഞു.
ആറന്മുള റീജിയണല്‍ പ്രസിഡ ന്റ് എം. എസ്. സിജു അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്് എ. ഷംസുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. ഗോപി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. കെ. ഇക്ബാല്‍, ഷാജി കുളനട, സെക്രട്ടറി സജി വിളവിനാല്‍, അഡ്വ. ഹരിഹരന്‍നായര്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എസ്. നഹാസ് എന്നിവര്‍ പ്രസംഗിച്ചു.