പു​റ​ത്ത് രാ​ഷ്ട്രീ​യം പ​റ​ഞ്ഞാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രും; സ്പീ​ക്ക​റു​ടെ പ്ര​സ്താ​വ​ന വേ​ദ​നി​പ്പി​ച്ചുവെന്ന് സ​തീ​ശ​ൻ

 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​മെ​ന്ന സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് പ്ര​തി​പ​ക്ഷം.

സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യം പ​റ​യു​മെ​ന്ന രാ​ജേ​ഷി​ന്‍റെ പ്ര​സ്താ​വ​ന വേ​ദ​ന​പ്പി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ്പീ​ക്ക​ർ സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും രാ​ഷ്ട്രീ​യം പ​റ​യ​രു​തെ​ന്നാ​ണ് കീ​ഴ്വ​ഴ​ക്കം. സ്പീ​ക്ക​ർ സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യം പ​റ​ഞ്ഞാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രും.

സ്പീ​ക്ക​ർ സ്ഥാ​ന​ത്തി​രു​ന്നി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​നെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.ബി. രാജേഷ് നിലപാട് വ്യക്തമാക്കിയത്.

അഭിപ്രായമില്ലാത്തയാള്‍ എന്നല്ല സ്പീക്കര്‍ പദത്തിന്‍റെ അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment