തിരുവനന്തപുരം: മരം മുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചതിൽ റവന്യൂമന്ത്രി കെ. രാജനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സംസ്ഥാനത്തിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ, പ്രിയപ്പെട്ട മന്ത്രി കെ. രാജൻ ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോയെന്നും വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
വകുപ്പിന്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറവെച്ചോ എന്നും റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങൾ താങ്കൾ അറിഞ്ഞില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.