തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കില്ലാത്ത നീതി എന്തു കൊണ്ട് പിണറായി വിജയന് കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡോളർകടത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭയ്ക്കു പുറത്ത് തീർത്ത അഴിമതി വിരുദ്ധ മതിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. ഉമ്മൻചാണ്ടിക്കെതിരെ എടുത്ത കേസ് പിമറായിക്ക് സ്വയം മുഖത്തടിയായെന്നും വി.ഡി സതീശൻ പറഞ്ഞു. പിണറായി വിജയന് ഒരു നീതിയും ഉമ്മൻചാണ്ട ിക്ക് മറ്റൊരു നീതിയും എന്നത് ശരിയല്ല.
മുഖ്യമന്തിക്ക് മറുപടി പറയാൻ ഭയമാണെന്നും സതീശൻ ആരോപിച്ചു. ഡോളർ കടത്തിൽ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ നടത്തിയ മൊഴി ജനങ്ങളെ അത്ഭുതപ്പെടുത്തുകയാണ്. മുഖ്യമന്ത്രി ഈ വിഷയത്തിൽ മറുപടി പറയാൻ ഭയക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.